Language of the Heart and the Soul
Jessy Jaison is writing here…
Let’s reach out to the heart of God, mind of the world, and, the soul within us.
Latest from the Blogs
2050-ൽ നമ്മുടെ സഭകൾ എങ്ങനെയിരിക്കും?
Jessy Jaison നാളത്തെ കാര്യം തന്നെ നിശ്ചയമില്ല, അപ്പോഴാണ് 2050, എന്നാവും ഇപ്പോൾ നിങ്ങൾ ചിന്തിക്കുക. എന്നാൽഅങ്ങനെയല്ല. ക്രൈസ്തവ സമൂഹം ഇത് ചിന്തിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെയിടയിലെചിന്തകർ, എഴുത്തുകാർ, പ്രസംഗകർ, അധ്യാപകർ, നേതാക്കൾ, പ്രൊഫഷണൽസ്, മാതാപിതാക്കൾ എല്ലാവരുംതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. 2050-ലെ വിശ്വാസ സമൂഹത്തിന്റെ രൂപവും, നിലനിൽപ്പുമൊക്കെ നിശ്ചയിക്കുവാൻ വളരെ സാധ്യതയുള്ള അഞ്ചുകാര്യങ്ങൾ നമുക്ക് ചിന്തിക്കാം. 1. ദൈവ വചന സാക്ഷരത 2. യുവജനങ്ങളുടെ പ്രാതിനിധ്യം 3. മാനവവിഭവശേഷിയുടെ വിവേകപൂർവ്വമായ വിനിയോഗം 4. ദൗത്യ നിർവഹണത്തിൽ ഡിജിറ്റൽ സാങ്കേതികതയുടെ നേട്ടങ്ങൾ 5. ദൈവശാസ്ത്രപരമായ അടിസ്‌ഥാനം ലോക്കൽ സഭകളിൽ ദൈവ വചന സാക്ഷരത ബൈബിളിന്റെ പരിജ്ഞാനത്തിൽ ഇന്നത്തെ സഭകൾ വളരെ പിന്നോക്കം പോകുന്നു എന്നത് അന്തർദേശീയചർച്ചകളിൽ ഇന്ന് ഇടം പിടിച്ചിട്ടുള്ള ഒരു വസ്തുതയാണ്. തിരുവെഴുത്തുകൾ കൃത്യമായി അറിയുന്ന, പഠിക്കുന്ന, അനുവർത്തിക്കുന്ന ഒരു സമൂഹമായി നാം തീരുന്നില്ല എങ്കിൽ ഭാവി സഭയുടെ ആരോഗ്യംഅനിശ്ചിതത്വത്തിലാവും എന്നതിൽ സംശയം വേണ്ട. നമുക്ക് അംഗസംഖ്യയിൽ വളർച്ചയുണ്ടാകാം, എന്നാൽ വേരില്ല എങ്കിൽ നിലനിൽപ്പില്ല. ദൈവ വചനം അറിയാത്ത ഒരു തലമുറ ദൈവത്തെഅറിയേണമെന്ന് ശഠിക്കുന്നതിൽ എന്തർഥമാണുള്ളത്? അവർ പാപത്തെ വെറുക്കേണമെന്ന്ആഗ്രഹിക്കുന്നതിൽ എന്ത് അടിസ്‌ഥാനമാണുള്ളത്? യുവജനങ്ങളുടെ പ്രാതിനിധ്യം പറയുന്ന നാവുകൾ മാത്രം പോരാ, യുവജനങ്ങളെയും കുട്ടികളെയും കേൾക്കുന്ന കാതുകളും, അവരെകാണുന്ന കണ്ണുകളും, വീഴ്ചകളിൽനിന്ന് കൈപിടിച്ചുയർത്തുന്ന കരങ്ങളൂം ഉണ്ടെങ്കിലേ സഭക്ക് ഭാവിഉണ്ടാവുകയുള്ളൂ. ഒരു യുവജന സംഘടന ഉണ്ടാക്കി ഭാരവാഹികളെ വച്ച്, വർഷാവസാന മീറ്റിംഗ്നടത്തുന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അവർ സഭയെ സ്വന്തമായി കരുതണം; അവർക്ക് സഭ ഹൃദയത്തോട്ചേർത്തുവക്കുവാനുള്ള കൂട്ടായ്മ ആകേണം; അവിടെ അവർക്ക് ഒരു ദൗത്യമുണ്ടാകേണം. ജനറേഷൻ X, Y ഇവക്കൊക്കെ പുത്തൻ ജൻ സി, ജൻ ആൽഫ ഇവയെ തീരെ അറിഞ്ഞു കൂടാ എന്നതാണ് വാസ്തവം.പുത്തൻ ജനറേഷൻ ചിന്തിക്കുന്ന കുട്ടികളാണ്, സ്വയം തീരുമാനങ്ങളെടുക്കുവാൻ താല്പര്യപ്പെടുന്നവരാണ്. അവരെ കേൾക്കുവാൻ എവിടെ കാതുകളുണ്ടോ അവിടേക്ക് അവർ തിരിയുന്ന സ്വാഭാവിക കാഴ്ചയാണ്നമ്മൾ ഇന്ന് കാണുന്നത്. മാനവവിഭവശേഷിയുടെ വിവേകപൂർവ്വമായ വിനിയോഗം ദൈവദത്തമായ സഭക്ക് ലഭിച്ചിട്ടുള്ള resources ആണ് അതിലുള്ള ഓരോ അംഗങ്ങളും. നമ്മുടെ കയ്യിൽ, സഭക്കകത്തു തന്നേ അവരുണ്ട്! സഭയുടെ വിഭവശേഷി കെട്ടിടങ്ങളും, സ്വരുക്കൂട്ടിവച്ചിട്ടുള്ള ഫണ്ടുമാണെന്ന്തെറ്റിദ്ധരിക്കുന്നവരെക്കുറിച്ച് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ? സഭയിലുള്ള കുട്ടികൾ, പ്രൊഫെഷണൽസ്, വനിതകൾ, ഇവയൊക്കെ നാം എന്നേ തള്ളിക്കളഞ്ഞിരിക്കുന്നു വിഭവ സമ്പത്താണ്. പല റിസോഴ്സ്സ്സും ഉപയോഗിക്കുവാൻ മടിക്കുന്നത് ഏതൊക്കെയോ സിസ്റ്റംസ് തകിടം മറിയുമെന്നുള്ളഭയത്താലാണ്. എന്നാൽ, അത്തരം ഭയങ്ങളെ അതിജീവിക്കുന്ന നേതൃത്വങ്ങൾക്കേ നമ്മുടെകമ്മ്യൂണിറ്റികളെ അടുത്ത ഒരു ദശാബ്ദത്തിലേക്കുപോലും നയിക്കാനാവൂ എന്നതാണ് നാം അറിയേണ്ടത്. Collaboation ഇല്ലാതെ ഒരു ദൗത്യവും മാറ്റത്തിന്റെ ഇക്കാലത്ത് എളുപ്പമല്ലാതായിരിക്കുന്നു. ദൗത്യ നിർവഹണത്തിൽ ഡിജിറ്റൽ സാങ്കേതികതയുടെ നേട്ടങ്ങൾ സാങ്കേതിക വിപ്ലവം മുഴുവൻ പാപമെന്നു പറഞ്ഞു തള്ളിക്കളയുവാൻ ഇനി ആർക്കെങ്കിലും കഴിയുമോഎന്നത് സംശയമാണ്. ഒളിച്ചെങ്കിലും സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ? നാംകാണു തുറന്ന് കാണേണം ലോകത്തിന്റെ മാറ്റങ്ങൾ, ആവശ്യങ്ങൾ, വെല്ലുവിളികൾ, സാധ്യതകൾ. ദൈവരാജ്യത്തിന്റെ വളർച്ചക്കായി ഒരുപക്ഷെ ഈ തലമുറക്ക് നൽകപ്പെട്ട അമൂല്യമായ ഒരു സമ്മാനമാവാംഡിജിറ്റൽ സാധ്യത. അപ്പോസ്തോലിക കാലത്തെ അതിശക്തമായ വളർച്ചക്കുശേഷം, crosscultural മിഷനറികാലഘട്ടം ഒരു വളർച്ചാ തരംഗമായിരുന്നു; അടുത്തതായി വന്നത് റീഫോർമേഷൻ കാലത്തോടനുബന്ധമായിനാം കണ്ട പ്രിന്റിങ് വിപ്ലമാണെങ്കിൽ, ഇന്നത്തെ ഡിജിറ്റൽ ടെക്നോളജി എന്തുകൊണ്ട് ദൗത്യനിർവഹണത്തിന്റെ മാധ്യമമായിക്കൂടാ? അതിന്റെ ദോഷങ്ങൾ ഭയപ്പെടുന്നയിടത്തു നിന്നും, ഗുണങ്ങൾഉപയോഗിക്കപ്പെടുന്ന തലത്തിലേക്ക് നമ്മുടെ തലമുറയെ വഴിനടത്തിയാൽ ഭാവി എത്ര പ്രകാശപൂരിതമായിരിക്കും? ദൈവശാസ്ത്രപരമായ അടിസ്‌ഥാനം ലോക്കൽ സഭകളിൽ സഭകളിൽ പലതും, ദൈവ വചനത്തെ ആധികാരികമായി വ്യാഖ്യാനിക്കുവാനോ, പഠിക്കുവാനോ കഴിവില്ലാത്തതായി തീരുന്നത് വേദനാജനകമാണ്. ദൈവ ശാസ്ത്രപരമായ ചോദ്യങ്ങൾ ഒരുപാടുണ്ടെങ്കിലും, അത്തരം ചിന്തകൾക്ക് അവസരം ഇല്ലാതാകുന്നതാണ് പൊതുവെ കണ്ടുവരുന്നത്. സഭ അടിസ്‌ഥാനപരമായ ഉപദേശത്തിന്റെ പ്രഭവ കേന്ദ്രമാകേണം. അവിടെ പഠിക്കുന്ന, ചിന്തിക്കുന്ന ഒരു സമൂഹം വളരണം.…
മാതാപിതാക്കൾ മക്കൾക്ക് പരിശീലനം നൽകേണ്ടുന്ന അഞ്ചു കാര്യങ്ങൾ
Jessy Jaison മക്കൾ ജീവിതത്തിൽ വിജയിക്കേണം എന്നാഗ്രഹിക്കുന്ന ഓരോ മാതാപിതാക്കളും തങ്ങളുടെ ജീവിതമാതൃകയിലൂടെ കുറഞ്ഞത് ഈ അഞ്ചു കാര്യങ്ങളിൽ മക്കളെ പരിശീലിപ്പിക്കേണം. 1. മൂല്യാധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുവാൻ 2. പരാജയങ്ങളിൽനിന്ന് എഴുന്നേൽക്കുവാൻ 3. മനുഷ്യർ, ആരുമാകട്ടെ, വെറുക്കാതിരിപ്പാൻ 4. സമയത്തിന്റെ വിനിയോഗത്തിൽ പരിജ്ഞാനമുള്ളവരാകുവാൻ 5. ആശ്രയം ദൈവത്തിൽ വയ്ക്കുവാൻ “മക്കളേ നിങ്ങളുടെ അപ്പന്റെ കൽപ്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്. അത് എല്ലായ്പ്പോഴുംനിന്റെ ഹൃദയത്തോട് ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അത് കെട്ടിക്കൊൾക. നീ നടക്കുമ്പോൾ അത് നിനക്കുവഴി കാണിക്കും; നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; നീ ഉണരുമ്പോൾ അത് നിന്നോടു സംസാരിക്കും.” സദൃ. 6:20-22. മൂല്യാധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കുവാൻ ഓരോ ചെറുതും വലുതുമായ കാര്യങ്ങളിലും തീരുമാനം പറഞ്ഞു കൊടുത്ത് പാവകളെപ്പോലെ മക്കളെവളർത്തുന്നവരാണ് ഏറെയും. കൊച്ചു പ്രായം മുതലേ മൂല്യങ്ങളിൽ അവരെ ഉറപ്പിച്ച് തീരുമാനങ്ങൾഎടുക്കുവാനും, അതിന്റെ അനന്തര ഫലങ്ങൾക്ക് ഉത്തരവാദിത്തമുള്ളവരാകുവാനും മക്കളെപരിശീലിപ്പിക്കുന്നവരാകേണം മാതാപിതാക്കൾ. എന്നും തീരുമാനങ്ങൾ എടുത്തുകൊടുക്കുവാൻ നമ്മൾഉണ്ടാകേണമെന്നില്ലല്ലോ. ജീവിത മൂല്യങ്ങൾ ദൈവവചനാടിസ്‌ഥാനത്തിൽ പരിശീലിപ്പിക്കപ്പെടുമ്പോൾ അവർദയ (compassion), പങ്കുവയ്ക്കൽ (sharing), സത്യസന്ധത (honesty), കഠിനാദ്ധ്വാനം (Commitment to work), പരമാർത്ഥത (integrity) തുടങ്ങി എത്രയോ കാര്യങ്ങൾ പകർത്തുകയാണ് ചെയ്യന്നത്. തിടുക്കത്തിൽതീരുമാനങ്ങളെടുക്കാതിരിക്കുവാൻ കുട്ടികൾക്ക് പരിശീലനം ആവശ്യമാണ്; മറ്റുള്ളവരെ പ്രസാദിപ്പിക്കുവാൻതെറ്റായ തീരുമാനങ്ങളിലേക്ക് വഴുതി വീഴാതിരിക്കുവാൻ അവർക്ക് കരുത്താവശ്യമാണ്; എടുത്തതീരുമാനങ്ങളിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായാൽ പഴിചാരാതെ അത് കൈകാര്യം ചെയ്യുവാൻഅവർക്ക് മനസ്സാന്നിധ്യം ആവശ്യമാണ്. ഇതൊക്കെ കുട്ടിക്കാലം മുതൽക്കേ ഉരുത്തിരിയുന്നവയാണ് എന്നത്നമുക്കോർക്കാം. പരാജയങ്ങളിൽനിന്ന് എഴുന്നേൽക്കുവാൻ നിരാശ, അവഗണന, പരാജയം ഇവയൊന്നും നേരിടുവാൻ ബലമില്ലാത്ത ഒരു തലമുറയാണോ നമ്മുടേതെന്ന്തോന്നിപ്പിക്കുന്നതാണല്ലോ ഇന്ന് കാണുന്ന പലതും. ആസിഡ് കൊലപാതകങ്ങൾ, പരീക്ഷക്ക് തോറ്റാൽ, ജോലിസ്‌ഥലത്ത് പ്രശ്നമുണ്ടായാൽ ആത്മഹത്യ, തുടങ്ങി പലതും പരാജയങ്ങളെക്കുറിച്ച് നമ്മുടെ സമൂഹംനൽകുന്ന കാഴ്ചപ്പാടിൽ നിന്ന് ഉണ്ടാകുന്നതാണ്. പരാജയങ്ങൾ അവസാനമല്ല, അത് വിജയത്തിന്റെഎതിർപാടമാണ്, വീണ്ടുവിചാരമുള്ളവർക്ക് വിജയത്തിന്റെ പാതയിലേക്കുള്ള ഒരു പടി മാത്രമാണ് എന്നവർഅറിയേണം. ഒരുകാലത്തും പിഴവുകളോ, പരാജയങ്ങളോ ഉണ്ടാകാത്തവരായാണ് പല മാതാപിതാക്കളുംകുട്ടികളുടെ മുൻപിൽ അവതരിക്കുന്നത്. അത് തന്നെ നമ്മുടെ honour-shame സംസ്കാരത്തിന്റെ ഒരുമുഖമാണ്. നശിച്ചു പോയവരുടെ ഉദാഹരണം പറഞ്ഞു പേടിപ്പിക്കാതെ, പരാജയങ്ങളിൽ നിന്ന് എണീറ്റ്ജീവിതത്തെ ദൈവഹിതത്തിലേക്ക് പണിതെടുത്തവരുടെ മാതൃകകൾ കാട്ടിക്കൊടുക്കേണ്ടത്മാതാപിതാക്കളുടെ ധർമമാണ്. മനുഷ്യരെ, ആരുമാകട്ടെ, വിഭാഗീയത കാണിക്കാതിരിപ്പാൻ മനുഷ്യർ ആരുമാകട്ടെ, ധനികരോ ദരിദ്രരോ, സ്ത്രീയോ പുരുഷനോ, കുട്ടികളോ മുതിർന്നവരോ, പഠിപ്പുള്ളവരോ നിരക്ഷരരോ, വിവിധ സാമൂഹ്യ തലങ്ങളിലുള്ളവരോ ആകട്ടെ, ദൈവ സ്വരൂപസാദൃശ്യങ്ങളിൽസൃഷ്ടിക്കപ്പെട്ടവരെന്ന മാന്യതയോടെ ഇടപെടുവാൻ മാതാപിതാക്കൾ മാതൃക കാട്ടേണം. അറപ്പോടും,വെറുപ്പോടും വീടിനുള്ളിൽ നാം പറയുന്ന ഓരോ വാക്കും, മക്കൾ ഒപ്പിയെടുക്കുന്നത് ഏതാണ്ട് രണ്ടു രണ്ടരവയസ്സുമുതൽക്കാണെന്നത് മറന്നുകൂടാ. ദൈവത്തെ ഭയപ്പെടുന്ന മക്കൾ ദൈവസൃഷ്ടിയായമനുഷ്യർക്കിടയിൽ വിഭാഗീയതക്ക് ഇടംകൊടുക്കില്ല എന്നത് പഠിപ്പിക്കേണം. അതോടൊപ്പംപരിജ്ഞാനത്തോടെ മാത്രം സുഹൃത്തുക്കളെ തെരെഞ്ഞെടുക്കുവാനും, ഇടപാടുകളിൽ പാലിക്കേണ്ടുന്നവിവേകം പാലിക്കുവാനും മക്കൾ ശീലിക്കുന്നത് മാതാപിതാക്കളുടെ വാക്കുകളിൽ നിന്നല്ല, ജീവിതമാതൃകയിൽ നിന്ന് തന്നെയാണ്. സമയത്തിന്റെ വിനിയോഗത്തിൽ പരിജ്ഞാനമുള്ളവരാകുവാൻ ജീവിതം എന്ന് വച്ചാൽ ‘അനുവദിക്കപ്പെട്ടിരിക്കുന്ന സമയം’ അർത്ഥമാകുന്നു. അലസമായ കുടുംബ സാഹചര്യങ്ങൾ നിമിത്തം നാമ്പടഞ്ഞു പോയ എത്രയോ കുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. പ്രഭാതം പൊട്ടിവിടരുമ്പോൾ മുതൽ ലക്ഷ്യമില്ലാതെ ടെലിവിഷന്റെ മുൻപിൽ ഇരുന്നും, സ്മാർട്ട് ഫോണിൽ വരുന്നതെല്ലാം ആസ്വദിച്ചും, നുണ പറഞ്ഞും, വെറുതെ ജീവിക്കുന്ന ജീവിതമാതൃക നിമിത്തം മാതാപിതാക്കൾ…
മക്കൾ വിവാഹം കഴിക്കുമ്പോൾ മാതാപിതാക്കൾ അറിയേണ്ടത്
Jessy Jaison Watch this topic on my YouTube 12 Minute-Video CLICK HERE പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, മക്കളുടെ വിവാഹ തയ്യാറെടുപ്പുകളെക്കാൾ ഒരുപാട് ആവശ്യംമാതാപിതാക്കളുടെ തയ്യാറെടുപ്പാണ് എന്ന്. എത്ര വിദ്യാഭ്യാസമുണ്ടായിട്ടും, പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടും,കുടുംബപ്പേരും പെരുമയുമൊക്കെ ഉണ്ടായിട്ടും, ചിലരുടെ വീടിനകത്തളങ്ങൾ സാക്ഷ്യം വഹിക്കുന്ന തരംതാണപെരുമാറ്റങ്ങൾ തികച്ചും വേദനാജനകമാണ്. യൗവനക്കാരുടെ കുടുംബ ജീവിതങ്ങളിൽ കണ്ണീരു പടർത്തുന്നതും, അവരുടെ സന്തോഷങ്ങൾ തല്ലിക്കെടുത്തുന്നതും മാതാപിതാക്കളുടെ പക്വതയില്ലായ്മയാണ് എന്നത് ദുഃഖകരമല്ലേ? ചില ചിന്തകൾ പങ്കുവക്കട്ടെ. 1. നമ്മുടെ സ്നേഹപ്രകടനങ്ങൾ അവസാനം വരെ ഉണ്ടാകട്ടെ. നമ്മുടെ ഭാഷ, ഇടപാടുകൾ ഇവയൊക്കെ തുടക്കത്തിലെന്നപോലെ ബാലൻസ്ഡ് ആയി എന്നും ഇരിക്കട്ടെ. വിവാഹമാലോചിക്കുന്ന സമയത്ത് അമിത സ്നേഹം കാണിക്കുന്നത് ഒരു പൊതു രീതിയാണ്. പല കുടുംബങ്ങളിലുംപെൺകുട്ടികൾ വിവാഹാലോചനയുടെ നാളുകളിൽ കാണുന്ന ആളുകളെയല്ല പിന്നീട് കാണുന്നത്; അവരുടെനോട്ടവും, സംസാരത്തിന്റെ ധ്വനിയും, പെരുമാറ്റ രീതികളുമൊക്കെ മാറുന്നത് അമ്പരപ്പോടെ കാണുന്നആൺകുട്ടിയാകട്ടെ പെൺകുട്ടിയാകട്ടെ, ഒരു ചതിവ് തിരിച്ചറിയുകയാണ്. ഇന്നത്തെ തലമുറക്ക് കപടമുഖങ്ങൾതീരെ സഹിക്കാനാവില്ല. വഞ്ചനയുടെ ലാഞ്ചന പോലും അവരിൽ തീവ്രമായ അകൽച്ച ഉളവാക്കുന്നു. മാതാപിതാക്കളുടെ സ്വഭാവരീതികൾക്ക് ഉറപ്പും, വിശ്വാസ്യതയും ഉള്ള വീടുകളിൽ മക്കൾ മാനസികമായ സ്വസ്ഥതഅനുഭവിക്കുന്നു; അതില്ലാത്തിടത്ത് അവർക്ക് ഭാവിയുടെ ഓരോ നിമിഷവും ഭീതിജനകമായി അനുഭവപ്പെടുന്നു. 2. പ്രതീക്ഷകളും നിബന്ധനകളും പരിമിതപ്പെടുത്തുക. പൂത്തിയാകാത്ത ഒരുപാട് സ്വപ്‌നങ്ങൾ എല്ലാവർക്കുമുണ്ട്. നമുക്ക് പഠനകാലത്ത് സാധിക്കാതെപോയതൊക്കെമക്കൾ നേടേണം എന്ന് ശഠിക്കുന്നത് സർവ സാധാരണമാണ്. എത്ര കുഞ്ഞുങ്ങളുടെ ഭാവി അങ്ങനെ ഇരുളടഞ്ഞുപോയിരിക്കുന്നു. മക്കൾക്ക് ഏറ്റവും പെർഫെക്റ്റ് ആയ കുടുംബജീവിതം വേണമെന്ന് വാശിപിടിച്ച്, അവരുടെകുടുംബത്തിനകത്തു കയറി അയഥാർഥമായ പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ തിരിച്ചറിയേണംഅവരുടെ കൊച്ചു ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും നിങ്ങൾ തകർത്തുകളയുകയാണ് എന്ന്. Over expectations and too many conditions. ഒരുപാട് പ്രതീക്ഷകൾ- സാമ്പത്തിക പ്രതീക്ഷകൾ, ജോലി സംബന്ധമായപ്രതീക്ഷകൾ, പെരുമാറ്റ സംബദ്ധമായ പ്രതീക്ഷകൾ അങ്ങനെ അങ്ങനെ… ഉള്ള അവസ്‌ഥയിൽ ഒരു വ്യക്തിയെഅംഗീകരിക്കാതെ നമുക്ക് ആരിലും ഒരു മാറ്റവും വരുത്താനാവില്ല, പുരോഗമനപരമായ ഒരു സ്വാധീനവുംചെലുത്താനാവില്ല. Unconditional love and acceptance- ആണ് ജീവിതത്തിൽ നൽകുവാൻ കഴിയുന്ന ഏറ്റവുംവലിയ സമ്മാനം. ആ അടിസ്‌ഥാനത്തിലാണ് ഓരോരുത്തരും, ജീവിതം കെട്ടിപ്പണിയുവാനുള്ള കരുത്തു നേടുന്നത്. 3. നമ്മുടെ വാക്കുകൾക്കും പെരുമാറ്റത്തിനും അതിരുകൾ വക്കുക. എനിക്കെന്തും പറയാം, എന്തും ചെയ്യാം എന്നുള്ള മനോഭാവം ഉണ്ടാക്കുന്ന അകലം പോലെ മറ്റൊന്നുമില്ല. തമാശയായാലും, ശകാരമായാലും, തുടക്കം മുതലേ കൃത്യമായ മൂല്യങ്ങൾ നമുക്കുണ്ടാവണം. ഇന്നത്തെ കുട്ടികൾവളരെ analytical ആണ്. അതിന്റെ പ്രധാന കാരണം അവർ ഇടപഴകുന്നത് നമ്മുടെ കൊച്ചു കൊച്ചുകമ്മ്യൂണിറ്റികൾക്ക് അപ്പുറമാണ് എന്നതാണ്. ഒരുപാട് personalities അവർ മനസ്സിലാക്കുന്നതോടൊപ്പം, നമ്മുടെസ്വഭാവവും അവർ വളരെപെട്ടെന്ന് തന്നെ തിരിച്ചറിയുന്നു. നാം ജീവിച്ചതിനേക്കാൾ വിശാലമായ അറിവുകളുള്ളലോകത്തിലാണ് അവർ വളരുന്നത്. ആ അറിവുകളിൽ നിന്ന് പരിജ്ഞാനം എത്ര പ്രാപിച്ചാലും ഇല്ലെങ്കിലും, മാതാപിതാക്കളിലുള്ള സത്യവും അസത്യവുമൊക്കെ പെട്ടെന്നു തന്നെ അവർ മനസ്സിലാക്കുന്നു. പെരുമാറ്റ നിയന്ത്രണം ശീലിച്ചമാതാപിതാക്കൾ മക്കൾക്ക് നൽകുന്ന സുരക്ഷിതത്വം വളരെ വലുതാണ് എന്നോർക്കാം. 4. നമ്മുടെ ഉപദേശം ആവശ്യമില്ലാത്തിടത്ത് അത് അടിച്ചേൽപ്പിക്കാതിരിക്കുക. പ്രായപൂർത്തിയായ മക്കളാണല്ലോ വിവാഹത്തിലേക്ക് പ്രവേശിക്കുക, അവർക്കു വിവാഹം കഴിയുന്ന അന്ന് മുതലല്ല, അതിനു മുൻപുള്ള വർഷങ്ങളിലാണ് ആ ഉപദേശങ്ങൾ നാം ജീവിത മാതൃകയിലൂടെ പഠിപ്പിക്കേണ്ടത്. വിവാഹംകഴിച്ച മക്കൾ തീരുമാനങ്ങൾ എടുക്കട്ടെ, ആവശ്യമുള്ളപ്പോൾ ഉപദേശം തേടി അവർ വന്നുകൊള്ളും. ഉപദേശങ്ങൾതേടി വരുന്ന തരത്തിൽ സ്നേഹോഷ്മളമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഓരോ മാതാപിതാക്കളുംചെയ്യേണ്ടത്. നമ്മിൽ ജ്ഞാനം ഉണ്ടെന്നു കണ്ടാൽ മക്കൾ വരാതിരിക്കുമോ? തന്നെയുമല്ല, തീരുമാനങ്ങളെടുത്തും, തെറ്റുകൾ വരുത്തിയും, തിരുത്തിയുമാണ് ഓരോരുത്തരും വളർച്ച പ്രാപിക്കുന്നതെന്ന് നാം മറന്നുകൂടാ. അവരെകൂടെ നിർത്തുക, നമ്മളുടെ ഹൃദയം അവർക്കൊപ്പമാണെന്ന് അവർ തിരിച്ചറിഞ്ഞാൽ അതുതന്നെ ഏറ്റവും വലിയഒരു ഉറപ്പാണ്. 5. അവർ വളരട്ടെ, ഉയരട്ടെ! മക്കൾ വളരുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ അടുക്കൽ അവർ അനുഭവിക്കുന്ന സന്തോഷം ഒന്നു വേറെതന്നെയാണ്. ഒരു ചെടിച്ചട്ടിയിൽ ചെടി വച്ചിട്ട് ഒരടപ്പുകൊണ്ട് മൂടിവച്ചാൽ, എത്ര വെള്ളമൊഴിച്ചിട്ടും, വളമിട്ടിട്ടും എന്ത്കാര്യം? തികച്ചും competitive ആയ ഒരു ലോകത്തിൽ വളരേണ്ടത് അവരുടെ ആവശ്യമാണ്. അടപ്പുവച്ചുമൂടിയായാൽ പല ചെടികളും, കുനിഞ്ഞും വളഞ്ഞും പുറത്തിറങ്ങുന്നത് നാം കാണേണ്ടിവരും. അവർ നിവരെനിൽക്കട്ടെ; ഉയരങ്ങളിലേക്ക് വളരട്ടെ. പ്രാക്കും, ശാപവും, വിദ്വേഷവുമൊക്കെ ഈ ചെറിയ ആയുസ്സിൽ എന്ത്നേടിത്തരും? മക്കൾക്ക് കൈത്താങ്ങൽ കൊടുത്താൽ, അവർ വളരുന്ന സന്തോഷത്തിന്റെ ഒരു ചെറിയ അംശംനമുക്കുംകൂടെ മാറിനിന്ന് സന്തോഷിക്കുവാൻ ലഭിക്കും എന്നത് തീർച്ച. എല്ലാ മക്കളെയും അനുഗ്രഹിച്ച് പ്രാർഥിക്കാം. അവർക്ക് നന്മ ആഗ്രഹിക്കാം. നമ്മുടെ ഉദരത്തിൽ ജനിച്ചവരായാലും, മക്കളാകട്ടെ, കൊച്ചുമക്കളോ, മരുമക്കളോ, ആത്മീക മക്കളോ ആരുമാകട്ടെ, അവരുടെ നന്മ കാണുന്നതിൽപരം സന്തോഷം മറ്റെന്താണുള്ളത്?